1

തിരുവനന്തപുരം: നഗരസഭ വെട്ടുകാട് വാർഡ് കൗൺസില‌ർ കൊച്ചുവേളി ടി.സി 33 സിന്ധി ഭവനിൽ സാബു ജോസ് (52) കൊവിഡ് ബാധിച്ച് മരിച്ചു. മൂന്ന് ആഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം കൗൺസിലറായ ഇദ്ദേഹം നാടക പ്രവർത്തകനുമാണ്. കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷൻ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബിരുദധാരിയായ സാബു ജോസ് അവിവാഹിതനാണ്. അച്ഛൻ സ്റ്റീഫൻ ഡിസിൽവ, അമ്മ ജാനറ്റ്. സഹോദരങ്ങൾ: ബോസ്‌കോ ഡിസിൽവ (വെട്ടുകാട് വാർഡ് മുൻ കൗൺസിലർ),കെനി ഡിസിൽവ, സിന്ധി, ബെന്നി. സംസ്കാരം കൊച്ചുവേളി സെന്റ്ജോസഫ് പള്ളിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്നു. മരണത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യരാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ അനുശോചിച്ചു.