കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒാവർ ബ്രിഡ്ജിന് മുകളിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടന്നാണ് അറിയുന്നത്. ഈ നീരൊഴുക്ക് തടഞ്ഞില്ലെങ്കിൽ പാലത്തിന് ബലക്ഷയം സംഭവിക്കാനിടയാക്കും. പാലത്തിന്റെ ഒരുവശത്തും മദ്ധ്യ ഭാഗത്തുമാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. അടിയന്തരമായി നീരൊഴുക്ക് തടഞ്ഞ് പാലത്തിന്റെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.