കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷ ക്ലിനിക് മുഖേന കൊവിഡിനും കൊവിഡാനന്തര ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സർക്കാർ അംഗീകരിച്ച വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ചെറിയ രോഗലക്ഷണങ്ങളുമായി വീട്ടിൽ കഴിയുന്നവർക്ക് ഔഷധങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ഭേഷജം പദ്ധതിയും രോഗ വിമുക്തരായവർക്കുള്ള പുനർജനി പദ്ധതിയും സമ്പർക്കത്തിലേർപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള അമൃതം പദ്ധതിയും 60 വയസ്സിന് മുകളിലുള്ളവർക്കുള്ള സുഖായുഷ്യം പദ്ധതിയും 60 വയസ്സിന് താഴെയുള്ളവർക്കുള്ള സ്വാസ്ഥ്യം പദ്ധതിയുമാണ് നടപ്പിലാക്കിവരുന്നത്. സേവനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജും ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ മാലിനിയും അറിയിച്ചു. വിവരങ്ങൾക്ക് 9447086124 എന്ന നമ്പറിൽ ബന്ധപ്പെടാം.