മുടപുരം:അഴൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിൽ 52 പേർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു.101 പേർക്ക് നടത്തിയ ടെസ്റ്റിൽ 52 എണ്ണം പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനം.ആകെ രോഗികളുടെ എണ്ണം 300 .ഇതിൽ 17 പേർ ആശുപത്രിയിലും 20 പേർ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും ബാക്കിയുള്ളവർ ഹോം ഐസൊലേഷനിലുമാണ്.