നെയ്യാറ്റിൻകര: നഗരസഭാ പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നതിനുളള സാധനസാമഗ്രികൾ സമാഹരിക്കുന്നതിനുളള പ്രതിരോധ കിറ്റ് ചലഞ്ച് ആരംഭിച്ചു. ഇതോടനുബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മാസ്ക്, സാനിറ്റെസർ, പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ്, കണ്ണട,​ ഗ്ലൗസ് എന്നിവ സമാഹരിച്ചു. ഇവ നഗരസഭാ പരിധിയിലെ പി.എച്ച്.സി വഴി ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് സന്നദ്ധ പ്രവർത്തകർക്കും വിതരണം ചെയ്യുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്‌ളിൻ അറിയിച്ചു.