excise

നെയ്യാറ്റിൻകര: ബൈക്കിൽ ചാരായം കടത്തിയ കേസിൽ കന്യാകുമാരി വിളവൻകോട് സിൽവപുരത്ത് ശശികുമാറി (40)നെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. ഓലത്താന്നിയിലെ വാഹന പരിശോധനയിൽ ഇയാളിൽ നിന്ന് 5 ലിറ്റർ ചാരായവും ബൈക്കും പിടിച്ചെടുത്തു. ലോക്ക്ഡൗൺ കാരണം മദ്യം ലഭ്യമല്ലാത്തതിനാൽ നെയ്യാറ്റിൻകരയിൽ വില്പനയ്ക്കാണ് ഇയാൾ ചാരായം കടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേത‌ൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജൂ, ഉമാപതി, സതീഷ്കുമാർ, ഹരിത്, സുരേഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.