പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യം സമാഹരിച്ച് പൂവച്ചൽ സർക്കാർ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ എൻ.എസ്.എസ് വാളന്റിയർമാർ മാതൃകയായി.അരി,നാളികേരം,പച്ചക്കറി എന്നിവയാണ് വിദ്യാർത്ഥികൾ സമാഹരിച്ച് നൽകിയത്. വിദ്യാർത്ഥികൾ സമാഹരിച്ച് നൽകിയ വിഭവങ്ങൾ പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാറിന് കൈമാറി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ജോസ്,ഗ്രാമപഞ്ചായത്തംഗം ഷമീമ,പ്രിൻസിപ്പൽ കെ.നിസ,പ്രോഗ്രാം ഓഫീസർ ഡോളി തുടങ്ങിയവർ പങ്കെടുത്തു.