നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മണ്ഡലത്തിലെ സി.പി.ഐ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. സി.പി.ഐ അതിയന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്കമുഗൾ പ്രദേശത്തെ വീടുകളിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.കെ. മോഹനൻ, മധു തുടങ്ങിയവർ നേതൃത്വം നൽകി.
കോടങ്ങര വാർഡിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വീട്ടിൽ സി.പി.ഐ ചെങ്കൽ ലോക്കൽ കമ്മിറ്റി ഭക്ഷ്യധാന്യങ്ങളും പച്ചക്കറിക്കിറ്റും എത്തിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വിവി വിശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
എ.ഐ.വൈ.എഫ് തിരുപുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണക്കൽ വാർഡിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഭിലാഷും പ്രസിഡന്റ് ആനന്ദും നേതൃത്വം നൽകി.
കാരോട് പഞ്ചായത്തിലെ പുതുശ്ശേരി വാർഡിൽ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. വാർഡ് മെമ്പർ ബി.അനിത, ബ്രാഞ്ച് സെക്രട്ടറി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.