തിരുവനന്തപുരം: നിയമനമില്ലാതെ രണ്ടരവർഷം പൂർത്തിയാക്കിയ റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ തസ്തികയിലേക്കുള്ള പി.എസ് .സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 2500 ലധികം വരുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നതിനായി ആവശ്യമായ തസ്‌തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ വനം മന്ത്രിക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് ആർ.സജിലാൽ അറിയിച്ചു.