flood

നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വീടും പുരയിടവും വെളളത്തിൽ മുങ്ങി. അതിയന്നൂർ പഞ്ചായത്തിലെ അരങ്ങിൽ വെൺപകൽ വയലിൽ വീട്ടിൽ ജയകുമാരിയുടെ വീടിനുളളിലാണ് വെളളം കയറിയത്. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുട‌ർന്ന് കെ. അൻസലൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, വാർഡ് മെമ്പർ മായാറാണി എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. പൊറ്റയിൽ മുടിപ്പുര റോഡിനടിയിലൂടെയുണ്ടായിരുന്ന ചെറിയ മൺപൈപ്പ് വെട്ടി തുറന്നാണ് വെളളമൊഴുക്കിവിട്ടത്. ചുറ്റും ഉയരത്തിൽ റോഡുകൾ നിർമ്മിച്ചതും റോഡിന്റെ വശങ്ങളിൽ ഓടകളില്ലാത്തതുമാണ് ജയകുമാരിയുടെ പുരയിടത്തിൽ മഴയത്ത് വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴ സമയത്ത് വെള്ളം ഒഴുകിപ്പോകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.