വെള്ളറട: ആര്യങ്കോട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തുകളിൽ കെ.എസ്.ടി.എ ഒറ്റശേഖരമംഗലം ബ്രാഞ്ച് കമ്മിറ്റി നൽകിയ പൾസ് ഓക്സിമീറ്ററുകൾ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ജീവൽ കുമാർ, വാർഡംഗം സുമൽ രാജ്, പഞ്ചായത്ത് സെക്രട്ടറി കലാറാണി, കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയംഗം എസ്.കെ.ബിന്ദു, കാട്ടാക്കട സബ് ജില്ല വൈസ് പ്രസിഡന്റ് എസ്. കെ. സനൽകുമാർ, ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പൾസ് ഓക്സി മീറ്ററുകളുടെ വിതരണം സബ് ജില്ലാ പ്രസിഡന്റ് എസ്.കെ. സനൽ കുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പത്തിന് കൈമാറി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷകുമാരി, പഞ്ചായത്ത് സെക്രട്ടറി സുദർശനൻ എന്നിവരും പങ്കെടുത്തു.