തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ഗുരുനാഥനുമായ നീലകണ്ഠ ഗുരുപാദരുടെ 56ാമത് മഹാസമാധി വാർഷികം 26,27 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമത്തിൽ ആചരിക്കും.
കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടക്കുന്ന പൂജകളിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. 26ന് ഉച്ചയ്ക്ക് 2ന് ആശ്രമത്തിൽ മഹാസമാധി പൂജ നടക്കുമ്പോൾ എല്ലാ ഭക്തജനങ്ങളും അവരവരുടെ ഭവനങ്ങളിൽ ദീപം തെളിച്ച് കലിസന്തരണ മന്ത്രജപത്തോടെ ഗുരുവിന് പ്രണാമം അർപ്പിക്കണമെന്ന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അറിയിച്ചു.