തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പ് രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കാൻ തീരുമാനിച്ചത് കീഴ്‌വഴക്കത്തിന് നിരക്കാത്തതും ചില ലോബിയുടെ ഭീഷണിക്ക് കീഴടങ്ങിയതുമാണെന്ന് തിരുവനന്തപുരം മുസ്ലിം കൂട്ടായ്‌മ വേദിയും സി.എച്ച്. മുഹമ്മദ്‌കോയ എഡ്യൂക്കേഷൻ ട്രസ്റ്റും ആരോപിച്ചു. പ്രൊഫ. മീരാൻ മലുക്ക് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.എ. നിസാറുദ്ദീൻ, ഡോ.ടി. ജമാൽ മുഹമ്മദ്, അഡ്വ.പി. സിയാവുദ്ദീൻ, ടി.എ. അബ്ദുൾ വഹാബ്, പാളയം മജീദ്, എ.ഷെരീഫുദ്ദീൻ എന്നിവർ പങ്കെടുത്തു.