ബാലരാമപുരം:അഡ്മിനിസ്ട്രേറ്റീവ് ഭരണകാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ കോട്ടുകാൽക്കോണം ഹിന്ദുനാടാർ മഹാജന സംഘം 30/60 ന്റെ കീഴിലുള്ള മുത്താരമ്മൻകോവിൽ ഹയർസെക്കൻഡറി സ്കൂളും യു.പി സ്കൂളും സർക്കാരിൽ നിന്നും നിലവിലെ ഭരണസമിതിയെ ഏൽപ്പിക്കണമെന്നും പുതിയ അദ്ധ്യയനവർഷം വിജയകരമാക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനതാദൾ(എസ്)​ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോട്ടുകാൽക്കോണം മണി ആവശ്യപ്പെട്ടു.