പാലോട്: നന്ദിയോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇളവട്ടം ബി.ആർ.എം ഹൈസ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ഭാഗമായി ഒരു വയറൂട്ടാം പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പാലോട് സി.ഐ സി.കെ മനോജിന്റെ നേതൃത്വത്തിൽ പാലോട് എസ്.ഐ നിസാറുദീൻ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബാജിലാൽ, മെമ്പർ കടുവാച്ചിറ സനൽ, എ.എസ്.ഐ, അൻസറുദീൻ, എസ്.സി.പി.ഒ. ലെജു, സി.പി.ഒ വിനീത്, ഹെഡ്മിസ്ട്രസ്സ് രജനീദേവി, സ്വപ്ന,സാബു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.