തിരുവനന്തപുരം: ലക്ഷദ്വീപിനെയും അവിടത്തെ ജനതയെയും അടിച്ചമർത്താൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ.പട്ടേലിനെ ഉടൻ തിരിച്ചുവിളിക്കണമെന്നും, അദ്ദേഹം പുറപ്പെടുവിച്ച ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കത്തയച്ചു.കുറ്റകൃത്യങ്ങൾ തീരെയില്ലാത്ത ദ്വീപിൽ എതിർശബ്ദങ്ങളെ അടിച്ചമർത്താനായി ഗുണ്ടാ നിയമം നടപ്പാക്കി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മാതൃകയിലെ ഭരണമാണ് നടപ്പാക്കുന്നതെന്നും എം.പി കുറ്റപ്പടുത്തി.