പാറശാല: കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുളത്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലാരംഭിച്ച 50 കിടക്കകളോട് കൂടിയ ഡൊമിസിലറി കെയർ സെന്റർ പ്രസിഡന്റ് ജി.സുധാർജുനൻ ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് രാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് പൊഴിയൂർ, സെക്രട്ടറി ജി.സന്തോഷ്‌കുമാർ, അസി.സെക്രട്ടറി മനോജ് ടി.ആർ, മെഡിക്കൽ ഓഫീസർമാരായ ഡോ.റാണി, ഡോ. ഷൈനി എന്നിവർ പങ്കെടുത്തു.