തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചെയർമാനെ ഉടൻ നിയമിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കാണിച്ച് മുൻ മന്ത്രി എം. വിജയകുമാർ, മുൻ ഡെപ്യൂട്ടി മേയർ വഴുതയ്ക്കാട് നരേന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം. ഫത്തഹുദീൻ, സെക്രട്ടറി സജി എസ്.എൻ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻനായർ വിരമിച്ചിട്ട് എട്ട് മാസമായി. ഈ മാസം മെമ്പർ വി. സോമസുന്ദരൻ വിരമിക്കും. ആക്ടിംഗ് ചെയർമാൻ വി. രാജേന്ദ്രൻ ജൂലായിലും വിരമിക്കും.