കോവളം: വെള്ളായണിയിലുണ്ടായ വെള്ളപൊക്ക സാദ്ധ്യത പരിഹരിക്കണമെന്നും കൃഷിനാശമുണ്ടായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയലക്ഷ്മി, വി ലതാകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമോദ്, ശിവപ്രസാദ്, ബിജു എന്നിവർ എസ്.സുരേഷിനോടൊപ്പം കൃഷിനാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.