ബാലരാമപുരം:ബാലരാമപുരത്ത് ഇന്നലെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സാമൂഹ്യ ആരോഗ്യകേന്ദ്രം അറിയിച്ചു.ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം 323 ആയി.കഴിഞ്ഞ ദിവസങ്ങളിൽ 76 സാമ്പിളുകൾ പരിശോധിച്ചതിൽ 30 പേരുടെ ഫലം പോസിറ്റീവ് ആയി.തനിമ ഡൊമിസിലറി കെയർ സെന്റെറിൽ 24 പേർ ചികിത്സയിലാണ്. ഒരു ദിവസത്തിനിടെ 60 നെഗറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആശ്വാസം പകരുന്നതായി സി.എച്ച്.സി അധികൃതർ പറഞ്ഞു.