കോവളം: വാഴമുട്ടം പാറവിള പ്ലാവിളയിൽ പാറവീണ് തകർന്ന അശോകന്റെ വീട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സന്ദർശിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്‌യാണ് വീട് തകർന്നത്. അടർന്നുവീണ പാറകൾ നീക്കം ചെയ്യാനുളള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച് പാറകൾ പൊട്ടിക്കാനും അതോടൊപ്പം ഈ പാറകൾ കടലേറ്റമേഖലയിൽ കടൽഭിത്തി നിർമ്മിക്കാനായി നൽകണമെന്ന് ഡെപ്യൂട്ടി കളക്ടർ മേജർ ഇറിഗേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സംഭവ സ്ഥലം സന്ദർശിക്കും.