cov

തിരുവനന്തപുരം: രോഗവ്യാപനം കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 ശതമാനമാണ്.ചികിത്സയിലുള്ളവരുടെ എണ്ണം 10ദിവസങ്ങൾക്കു മുൻപ് നാലര ലക്ഷത്തിനടുത്തായിരുന്നു എന്നാൽ ഇപ്പോൾ രണ്ടരലക്ഷത്തിലേക്ക് കുറഞ്ഞു. പത്തു ദിവസങ്ങൾക്കു മുൻപ് കൊവിഡ് രോഗികളിൽ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയർന്നു. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയാൻ മൂന്നാഴ്ചകൾ കൂടി പിന്നിടേണ്ടിവരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം രോഗവ്യാപനം വീടുകളിൽ രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.മലപ്പുറത്ത് സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. ജില്ലയിൽ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. ക്വാറന്റൈൻ സൗകര്യമില്ലാത്ത വീടുകളിൽ നിന്ന് പോസിറ്റീവ് ആയവരെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊ​വി​ഡി​ൽ​ ​മാ​താ​പി​താ​ക്ക​ൾ​ ​മ​രി​ച്ച
കു​ട്ടി​ക​ളെ​ ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷി​ക്കും

ബാ​ങ്ക് ​ജീ​വ​ന​ക്കാ​രെ​ ​മു​ൻ​ഗ​ണ​നാ​ ​പ​ട്ടി​ക​യി​ലാ​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം​:​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​ ​കു​ട്ടി​ക​ളെ​ ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​തീ​രു​മാ​ന​മെ​ടു​ക്കും.
കൊ​വി​ഷീ​ൽ​ഡി​ന്റെ​ ​ര​ണ്ടാം​ ​ഡോ​സെ​ടു​ക്കാ​ൻ​ 84​ ​ദി​വ​സ​മാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ര​ണ്ടാം​ ​ഡോ​സ് ​കി​ട്ടാ​ത്ത​തു​മൂ​ലം​ ​വി​ദേ​ശ​ത്തെ​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​അ​ത്ത​രം​ ​ആ​ളു​ക​ൾ​ക്ക് ​വാ​ക്സി​ൻ​ ​ന​ൽ​കു​ന്ന​തി​ന് ​സൗ​ക​ര്യ​മൊ​രു​ക്കും.​ ​ഇ​ന്ത്യ​യി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കൊ​വാ​ക്സി​ന് ​വി​ദേ​ശ​ത്ത് ​അം​ഗീ​കാ​ര​മി​ല്ല.​ ​അ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രെ​ ​മു​ൻ​ഗ​ണ​നാ​ ​പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണി​ക്കും.