കോവളം: തിരുവല്ലം കരുമം റോഡിലെ ജനവാസ മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷം. തിരുവല്ലത്ത് ബി.എൻ.വി സ്കൂളിന് സമീപമാണ് ഇന്നലെ രാവിലെയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. ശക്തമായ മഴയും കാറ്റും പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. വൻമരങ്ങൾ ഉൾപ്പെടെ കടപുഴകി. മണ്ണിടിച്ചിൽ സംഭവിച്ച പ്രദേശത്ത് അഞ്ച് വീടുകൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. പൊലീസും ഫയർഫോഴ്സും ചേർന്ന് കടപുഴകിയ മരങ്ങൽ മുറിച്ചുമാറ്റി. ഇതിനു മുൻപും പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, കോവളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ജി. സനൽകുമാർ എന്നിവർ സന്ദർശിച്ചു.