കോവളം: പൊതുവിതരണ കേന്ദ്രത്തിൽ അരിയുമായി എത്തിയ ലോറി നിയന്ത്രണംവിട്ട് പിന്നോട്ടുനീങ്ങി ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നു. തിരുവല്ലം ചിത്രാഞ്ജലി ക്രൈസ്റ്റ്നഗർ റോഡിലെ പൊതുവിതരണ കേന്ദ്രത്തിൽ ഇന്നലെ രാവിലെ 11:30 ഓടെ ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കടയുടെ മുന്നിൽ നിറുത്തിയിട്ട ലോറി 10 മീറ്ററോളം പിന്നോട്ട് നീങ്ങുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു. പോസ്റ്റ് രണ്ടായി ഒടിഞ്ഞു. തിരുവല്ലത്തുനിന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി നടപടികൾ സ്വീകരിച്ചു.