cleaning-

ചിറയിൻകീഴ്: വലിയകട വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗനിവാരണത്തിന്റെ ഭാഗമായി അണുനശീകരണവും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും നടത്തി. വലിയകട മാർക്കറ്റ്, പരിസരപ്രദേശത്തുള്ള അംഗൻവാടികൾ, റേഷൻകടകൾ, ക്ഷീരോത്പാദനകേന്ദ്രങ്ങൾ, വീടുകളും ജംഗ്ഷനും മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവ അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. പ്രസിഡന്റ് സുജിൽ, സെക്രട്ടറി അനീഷ്, ട്രഷറർ നൗഫൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ, ശ്രീഹരി, അരുൺ എന്നിവർ നേതൃത്വം നൽകി.