പാറശാല: ഇടിമിന്നലേറ്റ് വീട് തകർന്നു. ചെങ്കൽ മരിയാപുരം മേലമ്മാകത്തെ എ.എസ്.നിവാസ് അനിൽ കുമാർ സുജ കുമാരി ദമ്പതികളുടെ വീടാണ് തകർന്നത്. ഞായറാഴ്ച രാവിലെ ശക്തമായ മഴക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് ഷീറ്റിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലെ ഗൃഹോപകരണങ്ങളായ ഗ്യാസ് സ്റ്റൗ, കുക്കർ എന്നിവയും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് വീട്ടിലെ കിടപ്പ് രോഗിയായ മകൻ അശ്വന്ത്, മകൾ അഞ്ജന എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.