pina

തിരുവനന്തപുരം : രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടവയിൽ ബ്‌ളാക്ക് ഫംഗസിനെക്കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച ഉത്തരവ് നൽകി. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ തയ്യാറാക്കും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവർ ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് കൊവിഡിന് സമാനമായ പ്രതിരോധ,ചികിത്സാ കാര്യങ്ങളിൽ ഏകീകൃത സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കുന്നത്.

ചെ​ന്നി​ത്ത​ല​യ്ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വെ​ന്ന​ ​നി​ല​യി​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വേ​ണ്ടെ​ന്ന​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​പ​രാ​മ​ർ​ശ​ത്തി​ന്,​​​ ​ഒ​രു​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ന​ൽ​കി​യി​ട്ടി​ല്ല​ല്ലോ​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മ​റു​പ​ടി.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ്ര​തി​പ​ക്ഷ​ ​നേ​തൃ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​മാ​റി​യ​ത് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ,​​​ ​അ​ദ്ദേ​ഹം​ ​വി​ഷ​മി​ച്ചി​രി​ക്കു​ക​യ​ല്ലേ​ ​ഇ​പ്പോ​ൾ​ ​പ്ര​തി​ക​രി​ച്ച് ​കൂ​ടു​ത​ൽ​ ​വി​ഷ​മി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വേ​ണ്ടെ​ന്ന് ​ചെ​ന്നി​ത്ത​ല​ ​മ​റു​പ​ടി​യും​ ​ന​ൽ​കി.