തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്ര താരം മോഹൻലാൽ ഫോണിലൂടെ ജന്മദിനാശംസകൾ നേർന്നു. നിരവധി പ്രമുഖരും അദ്ദേഹത്തിന് ആശംസകൾ നേർന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ ട്വിറ്ററിൽ ആശംസ അറിയിച്ചു. ശരദ് യാദവ്, അരവിന്ദ് കേജ്‌രിവാൾ, നിതിൻ ഗഡ്കരി തുടങ്ങിയവരും ട്വിറ്ററിൽ ആശംസകൾ നേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരിട്ടെത്തി ആശംസകൾ അറിയിച്ചു.
ചലച്ചിത്ര താരം മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ അറിയിച്ചു.