പാറശാല: കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ഇളവുകളില്ലാതെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ലോക്ക്ഡൗൺ നാളിൽ രാവിലെ നടക്കേണ്ട വിവാഹം തലേദിവസം രാത്രിയിൽ നടത്തി കുടുംബം. പാറശ്ശാലയ്ക്ക് സമീപം കാക്കവിള സ്വദേശി ജോൺ ജേക്കബാണ് മാർത്താണ്ഡം കണ്ണകോട് സ്വദേശി പ്രബിയെ 21ന് രാത്രി 8 മണിയോടെ വിവാഹം കഴിച്ചത്. തമിഴ്നാട് സർക്കാർ 22ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അശങ്ക കാരണം ഇവർ വിവാഹം തലേനാൾ നടത്തുകയായിരുന്നു. ചടങ്ങ് നടത്താൻ മാർത്താണ്ടം വെട്ടുമണി പളളി വികാരി സമ്മതിച്ചതൊടെ രാത്രി 7 മണിക്ക് മുൻപെ വരനും ബന്ധുക്കളുമാടക്കം 10 പേരെത്തി വിവാഹം നടത്തുകയായിരുന്നു. പൊൻവിള സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് വരൻ ജോൺ ജേക്കബ്. വധു പ്രബി എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.