pin

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം അത്താനിക്കൽ, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂർ, കണ്ണൂർ പാനൂർ, തൃശൂർ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, കണ്ണൂർ ന്യൂ മാഹി, തൃശൂർ പോർക്കളേങ്ങാട്, കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി സെന്ററുകൾ, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പൻചോല എന്നിവയ്ക്കാണ് എൻ.ക്യൂ.എ.എസ് ബഹുമതി ലഭിച്ചത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ ആശുപത്രികൾ

കാരുണ്യയുടെ ഭാഗമാകണം

സംസ്ഥാനത്തെ കൂടുതൽ സ്വകാര്യ ആശുപത്രികൾ പാവപ്പെട്ട രോഗികൾക്ക്

സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ 106 സ്വകാര്യ ആശുപത്രികളാണുണ്ടായിരുന്നത്. അതിപ്പോൾ 252 ആയി ഉയർന്നു. 122.65 കോടി രൂപയാണ് ഈ പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിച്ചത്.

മാ​സ്ക് ​ഉ​പ​യോ​ഗം​ ​ബ്ളാ​ക്ക്
ഫം​ഗ​സി​നെ​ ​പ്ര​തി​രോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​സ്‌​കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തും​ ​ബ്ളാ​ക് ​ഫം​ഗ​സ് ​രോ​ഗ​വു​മാ​യിബ​ന്ധ​പ്പെ​ടു​ത്തി​ ​അ​ശാ​സ്ത്രീ​യ​മാ​യ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​പ​ര​ക്കു​ന്നു​ണ്ടെ​ന്നും​ ,​ ​ബ്ളാ​ക് ​ഫം​ഗ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രോ​ഗ​ങ്ങ​ളെ​ ​ത​ട​യാ​ൻ​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​മാ​സ്‌​കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ന​ല്ല​താ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
എ​ൻ​ 95​ ​മാ​സ്‌​കു​ക​ളും​ ​ഒ​രു​ ​ത​വ​ണ​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ​ഉ​ത്ത​മം.​ ​എ​ങ്കി​ലും​ ​വി​ല​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​ശാ​സ്ത്രീ​യ​ ​രീ​തി​ ​എ​യിം​സ് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​എ​ൻ​ 95​ ​മാ​സ്‌​ക്കു​ക​ൾ​ 5​ ​എ​ണ്ണ​മെ​ങ്കി​ലും​ ​ഒ​രു​മി​ച്ചു​ ​വാ​ങ്ങു​ക​യും​ ​ഒ​രു​ ​ത​വ​ണ​ത്തെ​ ​ഉ​പ​യോ​ഗ​ത്തി​നു​ ​ശേ​ഷം​ ​മ​ലി​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​പേ​പ്പ​ർ​ ​ക​വ​റി​ൽ​ ​സൂ​ക്ഷി​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​മ​റ്റു​ ​നാ​ലു​ ​മാ​സ്‌​കു​ക​ൾ​ ​കൂ​ടി​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​തേ​ ​പോ​ലെ​ ​സൂ​ക്ഷി​ച്ച​തി​നു​ ​ശേ​ഷം,​ ​ആ​റാ​മ​ത്തെ​ ​ദി​വ​സം​ ​ആ​ദ്യ​ ​ദി​വ​സ​മു​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​വീ​ണ്ടും​ ​ഉ​പ​യോ​ഗി​ക്കാം.​ ​ഈ​ ​വി​ധം​ ​പ​ര​മാ​വ​ധി​ ​മൂ​ന്നു​ ​ത​വ​ണ​ ​ഒ​രു​ ​മാ​സ്‌​കു​പ​യോ​ഗി​ക്കാം.​ ​അ​തി​ൽ​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​യോ​ ​തു​ട​ർ​ച്ച​യാ​യോ​ ​എ​ൻ​ 95​ ​മാ​സ്‌​കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​തു​ണി​ ​കൊ​ണ്ടു​ള്ള​ ​മാ​സ്ക് ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​ ​ഇൗ​ർ​പ്പ​മി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം.