ഉള്ളൂർ: കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ 15 മണിക്കൂർ വാർഡിൽ സൂക്ഷിച്ച സംഭവത്തിൽ ഡോക്ടർമാരുടെ വീഴ്ച ചൂണ്ടിക്കാണിക്കുന്ന അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തി. റിപ്പോർട്ടിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയതോടെയാണ് ഈ നീക്കമെന്നാണ് ആരോപണം.

മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കായിരുന്നു അന്വേഷണ ചുമതല. ഇവരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണവും റിപ്പോർട്ടും അംഗീകരിക്കാൻ സാധിക്കില്ലെന്നും ആശുപത്രിക്ക് പുറത്തുള്ള മറ്റൊരു ഏജൻസി വിഷയം അന്വേഷിക്കണമെന്ന സംഘ‌ടനയുടെ കടുംപിടിത്തത്തിന് മുന്നിൽ ഉദ്യോഗസ്ഥർ മുട്ടുമടക്കുകയായിരുന്നു.