തിരുവനന്തപുരം: മുട്ടടയിൽ നിന്ന് വാറ്റ് ചാരായവും കോടയും പിടികൂടി. എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുട്ടട ജംഗ്ഷന് സമീപത്തു നിന്ന് വാറ്റ് ചാരായവും 43 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുട്ടട മരപ്പാലം എസ്.ജി.ആർ.എ 64 ബിന്ദുഭവനിൽ സണ്ണിതോമസ് (45) പിടിയിലായി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ തോമസ് സേവ്യർ ഗോമസ്, വേണുഗോപാൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ സേവ്യർ, ആദർശ്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.