കിളിമാനൂർ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് തട്ടത്തുമല ഗവൺമെന്റ് എച്ച്.എസ്.എസിൽ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു. 50 കിടക്കകളുള്ള കേന്ദ്രത്തിൽ ആംബുലൻസ്,നഴ്സ്,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബിയും,അടയമൺ പി.എച്ച്.സി ഡോക്ടർ ഷീജയും അടങ്ങുന്ന സമിതിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം ഏകോപ്പിക്കുന്നത്.ഉദ്ഘാടനം ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് ഷീബ,പഞ്ചായത്തംഗങ്ങളായ എസ്.സിബി,അജീഷ്,ദീപ. എസ്.കെ.സുമ,എൻ.സലിൽ,ബി.ഗിരിജ,ഷിജു സുബൈർ,ശ്രീലത,വൈസ് പ്രസിഡന്റ്,ടി.ദീപ്‌തി,ശ്യാംനാഥ്. , രതിപ്രസാദ്,അജ്മൽ,സരളമ്മ,ഷീല,ആരോഗ്യ ഉദ്യോഗസ്ഥർ സാമൂഹിക സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.