jeevanam

വെഞ്ഞാറമൂട്: മുളമന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും അദ്ധ്യാപകരുടെയും ആഭിമുഖ്യത്തിൽ അതിജീവനം പദ്ധതിക്ക് തുടക്കമായി. സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവശ്യസാധനങ്ങളുമായി പോയ വാഹനം ഡി.കെ. മുരളി എം.എൽ.എ ഫ്‌ളാഗോഫ് ചെയ്തു.