കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിലെ കൊവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഡി.വൈ.എഫ്.ഐ വെള്ളല്ലൂർ മേഖലാ കമ്മറ്റി 24 മണിക്കൂറും ലഭ്യമായ 10 വാഹനങ്ങൾ സജ്ജമാക്കി. വണ്ടികളുടെ ഫ്ലാഗ് ഓഫ് സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ നിർവഹിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ, പ്രസിഡന്റ് വിഷ്ണു, സജ്ജനൻ, എസ്.കെ. സുനി, ആർ. രതീഷ്, മൻഷാദ്, ആകാശ് എന്നിവർ പങ്കെടുത്തു.