വർക്കല: കുടിവെള്ളക്ഷാമം നേരിടുന്ന വെട്ടൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പ്രവാസി കോൺഗ്രസ് അസോസിയേഷൻ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കിണർ നിർമ്മിച്ചു നൽകി. നൂറടിയിലധികം താഴ്ചയുണ്ട് കിണറിന്. അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുകയും വെട്ടൂർ ആഴാന്തഴികം കുടുംബ കൂട്ടായ്മയുടെ സഹായവും ഉപയോഗിച്ചാണ് കിണർ നിർമ്മിച്ചത്. അഡ്വ. അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കിണറിനോട് ചേർന്ന് ഓവർഹെഡ് ടാങ്ക് നിർമ്മിച്ച് പമ്പ്സെറ്റ് വച്ച് നൽകുമെന്ന് എം.പി പറഞ്ഞു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. അസിംഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ, അഡ്വ. ബി.ആർ.എം. ഷഫീർ, വെട്ടൂർ ബിനു, റഹുമത്തുള്ള, സുജി, അബ്ദുൽഅഹദ്, നബീസത്ത്ബീവീ, ജസീനഹാഷിം, പ്രവാസി സംഘടനാ ഭാരവാഹികളായ മുജീബ് റംസാൻ, ഷിബു, കരിം, സലിജ, അംനാദ് തുടങ്ങിയവർ സംബന്ധിച്ചു.