vld-1

വെള്ളറട: കാറ്റിലും മഴയിലും അമ്പൂരിയിലും കൂതാളിയിലും വീടുകൾ തകർന്നു. ശക്തമായ മഴയിൽ കൂതാളി കരിപ്പുവാലിയിൽ ചന്ദ്രന്റെ വീടാണ് തകർന്നത്. വീടിന്റെ അടുക്കളഭാഗം പൂർണമായും ഇടിഞ്ഞുവീണു. നിരവധി തവണ ഗ്രാമപഞ്ചായത്തിൽ വീടാനായി സമീപിച്ചുവെങ്കിലും ഇവർക്ക് വീട് ലഭിച്ചിരുന്നില്ല. ചന്ദ്രനും കുടുംബാംഗങ്ങളും വില്ലേജ് അധികൃതർക്ക് പരാതി നൽകി. അമ്പൂരിയിൽ നെടുംപല്ലിയിൽ ഗോപ കുമാറിന്റെ വീടാണ് മഴയിലും കാറ്റിലും തകർന്നത്. ശക്തമായ കാറ്റിൽ മേൽക്കൂരയിലെ ഷീറ്റുകളെല്ലാം തകർന്നു,​ വീടിന്റെ ചുമരും ഇടിഞ്ഞുവീണു.