ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സിരീസ് മണി െെഹസ്റ്റ് അഞ്ചാം സീസൺ റിലീസിന് .ആദ്യ വോള്യം സെപ്തംബർ 3നും രണ്ടാം വോള്യം ഡിസംബർ 3നും റിലീസ് ചെയ്യും. അലെക്സ് പിനയാണ് സംവിധാനം. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹയിസ്റ്റിന് അവസാനമാകും. 2017 ലാണ് മണി ഹയിസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. കഴിഞ്ഞവർഷം നാലാം സീസൺ എത്തിയപ്പോൾ ലോകത്തിൽ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിലേക്ക് മണി ഹയിസ്റ്റ് എത്തി. ഇൗ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ളീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പിൽ. അതിനാൽതന്നെ നെറ്റ് ഫ്ളിക്സിന്റെ അഭ്യർത്ഥന പ്രകാരം പുതിയ കഥയുമായി എത്തിയ മൂന്നാം സീസൺ മുതൽ ബിഗ് ബഡ്ജറ്റിലാണ് സിരീസ് നിർമ്മിച്ചത്.