ബാലരാമപുരം: കഴിഞ്ഞ ദിവസം പൊയ്ത കനത്ത മഴയിൽ രാമപുരം വാഴോട്ടുവിളാകം പുത്തൻവീട്ടിൽ മധുവിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. രാത്രിയിൽ കിണർ ഇടിഞ്ഞുതാണെങ്കിലും രാവിലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കുടുംബം വിവരമറിയുന്നത്. നിലവിൽ വീട്ടിൽ പൈപ്പ് കണക്ഷൻ ഇല്ലാത്തതിനാൽ കുടിവെള്ളത്തിന് അയൽവീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്തിൽ പരാതി നൽകുമെന്ന് മധു പറഞ്ഞു.