നെടുമങ്ങാട് :മഹാമാരിയുടെ ഈ കാലത്ത് സമൂഹത്തെ താങ്ങി നിർത്തുവാൻ ഒരു കൈ സഹായം നൽകുന്നവരുടെ മഹാമനസ്കത എന്നും അഭിനന്ദനീയാർഹവും,പ്രശംസനീയവുമാണെന്ന് മന്ത്രി അഡ്വ.ജി.ആർ. അനിൽ പറഞ്ഞു.കരകുളം പഞ്ചായത്തിലും വഴയില വാർഡിലും ദുരിതം അനുഭവിക്കുന്നവർക്ക് വഴയില വാർഡിലെ എസ്.എഫ്.എസ് അവന്യു ഓണഴ്സ് അസോസിയേഷൻ സമാഹരിച്ച 1,02,775 രൂപയുടെ ചെക്ക് അസോസിയേഷൻ സെക്രട്ടറി എം.എൻ രാജീവനിൽനിന്നും എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിസന്റ് ലേഖ റാണി,വെസ് പ്രസിഡന്റ് ടി.സുനിൽകുമാർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാജീവ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണരാജീവ്,പഞ്ചായത്ത് സെക്രട്ടി ജയന്തി,സി.പി.ഐ കരകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രാജപ്പൻ നായർ,കെ.ഉദയകുമാർ എന്നിവർ പങ്കെടുത്തു.