തിരുവനന്തപുരം : പന്ത്രണ്ട് മണിക്കൂർ തുടർച്ചായി 1008 സൂര്യനമസ്‌കാരം നടത്തി ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സിലും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടം നേടിയിരിക്കുകയാണ് 10 പേർ. തിരുവനന്തപുരം സഹസ്ര ആരുഷ് യോഗ ടീമിലെ യോഗാചാര്യൻ ഡോ. ടി.ആർ. ശ്രീറാമിന്റെ നേതൃത്തിലാണ് നേട്ടം കൈവരിച്ചത്.
തോന്നയ്‌ക്കൽ സായി ഗ്രാമിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ഡോ. ടി.പി ശ്രീനിവാസൻ യോഗ ടീം അംഗങ്ങളായ ഡോ. ടി.ആർ. ശ്രീറാം, ടി. അനിൽകുമാർ, ഉണ്ണി.കെ.എസ്, ഹലീൽ.എം.എസ്, പ്രദീഷ്.ജി, ശുഭ.എ, റമീല ബീവി, ഷമ്മി, രാജീവ് കുമാർ.കെ.ആർ, തേജസ്വിനി.എൻ.എസ് എന്നിവർക്ക് പുരസ്‌കാരം സമ്മാനിക്കുകയും പൊന്നാട ചാർത്തുകയും ചെയ്തു. കെ.എൻ. ആന്ദകുമാർ, ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി, ജസ്റ്റിസ് എച്ച്.എ. പഞ്ചകേശൻ എന്നിവർ പങ്കെടുത്തു.