കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കള തുടങ്ങി. പഞ്ചായത്തിലെ 20 വാർഡുകളിലുള്ള കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, ഒറ്റപ്പെട്ടവർ, കോളനികളിലെ നിർദ്ധനർ എന്നിവർക്കാണ് ഭക്ഷണമെത്തിക്കുക. പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ സമൂഹ അടുക്കള ഉദ്ഘാടനം ചെയ്‌തു. വെള്ളാർ തമ്പുരാൻ ക്ഷേത്രത്തിലെ മതസൗഹാർദ്ദ ഹാളിലാണ് ഭക്ഷണമുണ്ടാക്കാനുള്ള സജ്ജികരണം ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 250 പേർക്കാണ് ഉച്ചഭക്ഷണമെത്തിക്കുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വത്സലൻ, പഞ്ചായത്ത് സെക്രട്ടറി അപ്‌സരകുമാർ, സി.പി.എം കോവളം എൽ.സി സെക്രട്ടറി കോവളം ബാബു, പഞ്ചായത്തംഗങ്ങളായ അഷ്ടപാലൻ, ബൈജു. എസ്, ജി. സുരേന്ദ്രൻ, സുഗന്ധി മോഹനൻ, ചിത്രലേഖ, സുനിത ബിനു, ഇടുവ ജോയി,​ കോവളം ജനമൈത്രി പൊലൂസ് ബീറ്റ് ഓഫീസർ ഷിബുനാഥ്,​ കോ - ഓർഡിനേറ്റർ ടി. ബിജു എന്നിവർ പങ്കെടുത്തു.