kk

തിരുവനന്തപുരം: സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിനെ സഭയിൽ അനുമോദിച്ച് സംസാരിക്കവെ, സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പരാമർശം വേദനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും അത്തരമൊരു പ്രസ്താവനയുണ്ടായിട്ടില്ലെന്ന് സതീശൻ വിമർശിച്ചു.

എന്നാൽ തന്റെ പ്രതികരണത്തെപ്പറ്റിയുള്ള മാദ്ധ്യമവാർത്തകളിൽ പ്രതിപക്ഷനേതാവിനുണ്ടായ ആശങ്ക മറ്റ് പലർക്കുമുണ്ടായിട്ടുണ്ടെന്നും യഥാർത്ഥത്തിൽ താൻ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയുമെന്നല്ലെന്നും മറുപടി പ്രസംഗത്തിൽ സ്പീക്കർ എം.ബി. രാജേഷ് വിശദീകരിച്ചു.

സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും തങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നും അത് സംഘർഷങ്ങളുണ്ടാക്കുമെന്നും സതീശൻ വ്യക്തമാക്കി. നിയമസഭയിൽ വരുമ്പോൾ അതൊളിച്ചുവയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. അത് സഭാപ്രവർത്തനത്തിൽ പ്രകടമാകും. അതെല്ലാം ഒഴിവാക്കണമെന്നും സതീശൻ അഭ്യർത്ഥിച്ചു.

കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കർ പ്രവർത്തിക്കില്ലെന്ന് എം.ബി. രാജേഷ് വ്യക്തമാക്കി. എന്നാൽ, സഭയ്ക്ക് പുറത്തെ പൊതുവായ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക വിഷയങ്ങളിലാവും അഭിപ്രായം പറയുക. ഈ ഉത്തരവാദിത്വത്തിന്റെ അന്തസ്സും ഇത് നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും പാലിച്ചുമാത്രമായിരിക്കും അത്തരം അഭിപ്രായപ്രകടനങ്ങളുണ്ടാവുകയെന്നും അദ്ദേഹം ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡെസ്കിലടിച്ച് സ‌്പീക്കറുടെ മറുപടി സ്വാഗതം ചെയ്തു.

 സഭയുടെ സമയം പാഴാക്കാതിരിക്കണം

സ്പീക്കർ എന്ന നിലയിൽ സഭയുടെ സമയം കരുതലോടെയും കാര്യക്ഷമമായും വിനിയോഗിക്കാനും പാഴാക്കാതിരിക്കാനുമുള്ള നിഷ്കർഷയുണ്ടാകുമെന്ന് രാജേഷ് വ്യക്തമാക്കി. സഭ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ, നടപടിക്രമങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലുമൊരു ചട്ടം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള ഏത് നിർദ്ദേശത്തെയും തുറന്ന മനസോടെ സമീപിക്കും. ഏത് ചട്ടവും കൂടുതൽ മെച്ചപ്പെടുത്താനും ഭേദഗതി ചെയ്യാനും സഭയ്ക്കധികാരമുണ്ട്.ചട്ടങ്ങളും നടപടിക്രമങ്ങളുമെല്ലാം സഭയുടെ സുഗമമായ നടത്തിപ്പിനാണെന്നും സ്പീക്കർ പറഞ്ഞു.

 എ.കെ.ജിയെ ഉദ്ധരിച്ച്...

തൃത്താല മണ്ഡലത്തിൽ എതിരാളിയായിരുന്ന വി.ടി. ബൽറാമിന്റെ എ.കെ.ജിക്കെതിരായ അധിക്ഷേപം പ്രചരണായുധമാക്കിയിരുന്ന സ്പീക്കർ എം.ബി. രാജേഷ് സഭയിലെ കന്നിപ്രസംഗത്തിൽ എ.കെ.ജിയെ ഉദ്ധരിക്കാൻ മറന്നില്ല. "എന്റെ ഇംഗ്ലീഷ് മുറിഞ്ഞതായിരിക്കാം, പക്ഷേ ഞാൻ പ്രതിനിധാനം ചെയ്യുന്ന കാരണങ്ങൾ ഒരിക്കലും അങ്ങനെയാവില്ല" എന്ന് പാർലമെന്റിൽ പറഞ്ഞ മഹാനായ എ.കെ.ജിയും ആ വാക്കുകൾക്ക് ആദരവോടെ കാതോർത്ത ജവഹർലാൽ നെഹ്റുവും ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകകളാണെന്ന് രാജേഷ് പറഞ്ഞു. ആ മാതൃകകളാണ് നമുക്ക് വഴി കാണിക്കുന്നത്. സുദീർഘവും അനുസ്യൂതവുമായ പോരാട്ടങ്ങളിലൂടെ നാം രൂപപ്പെടുത്തിയ ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും സത്തയും ഉന്നത മൂല്യങ്ങളും മുറുകെപ്പിടിച്ചായിരിക്കും താൻ പ്രവർത്തിക്കുക. മതത്തെ രാഷ്ട്രത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന മതരാഷ്ട്ര വീക്ഷണം ഇന്ത്യയുടെ ഭാവിക്കുനേരെ ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ഡോ.അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പങ്കുവച്ച ആശങ്കകളുദ്ധരിച്ച സ്പീക്കർ, ബർട്രന്റ് റസ്സൽ, മഹാകവി അക്കിത്തം എന്നിവരെയും പ്രസംഗത്തിൽ അനുസ്മരിച്ചു.

 സ​ഭ​യ്ക്ക​ക​ത്തും​ ​പു​റ​ത്തും തു​റ​ന്ന​ ​സ​മീ​പ​നം​:​ ​സ്പീ​ക്കർ

സ​ഭ​യ്ക്ക​ക​ത്തും​ ​പു​റ​ത്തും​ ​ത​ന്റേ​ത് ​തു​റ​ന്ന​ ​സ​മീ​പ​ന​മാ​യി​രി​ക്കു​മെ​ന്ന് ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
സ​ർ​ക്കാ​രി​ന്റെ​ ​കാ​ര്യ​പ​രി​പാ​ടി​ക്കൊ​പ്പം​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​പ്രാ​ധാ​ന്യ​വും​ ​തി​രി​ച്ച​റി​ഞ്ഞു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കും.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​പ​ത്ത് ​വ​ർ​ഷം​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​തി​ൽ​ ​നി​ന്നു​ള്ള​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഇ​തി​ന് ​ക​രു​ത്താ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​ഭേ​ദ​മെ​ന്യേ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​തു​ല്യ​ ​പ്രാ​ധാ​ന്യം​ ​ഉ​റ​പ്പാ​ക്കും.​ ​ഏ​ല്പി​ച്ച​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​നീ​തി​പൂ​ർ​വ്വം​ ​നി​റ​വേ​റ്റും.​ ​ക​ട​ലാ​സ് ​ര​ഹി​ത​ ​നി​യ​മ​സ​ഭ,​ ​സ​മ്പൂ​ർ​ണ്ണ​ ​ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​ന​ട​പ്പാ​ക്ക​ൽ​ ​കൂ​ടു​ത​ൽ​ ​വേ​ഗ​ത്തി​ലാ​ക്കും.​ ​സ​ഭാ​ ​ടി.​വി​യി​ലൂ​ടെ​ ​നി​യ​മ​സ​ഭാ​ ​ന​ട​പ​ടി​ക​ളു​ടെ​ ​പൂ​ർ​ണ്ണ​സ​മ​യ​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണ​മെ​ന്ന​തി​ൽ​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ആ​വ​ശ്യ​മു​ണ്ട്.​ ​സ​ഭാ​സ​മി​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​ഫ​ല​പ്ര​ദ​മാ​ക്കാ​നാ​വ​ശ്യ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തു​ട​രും.​ല​ക്ഷ​ദ്വീ​പി​ലെ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്നും​ ​സ്പീ​ക്ക​ർ​ ​വ്യ​ക്ത​മാ​ക്കി.