തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച വെട്ടുകാട് കൗൺസിലർ സാബു ജോസിന് നഗരസഭയുടെ പ്രത്യേക യോഗം ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.മേയർ ആര്യ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബഹുമുഖ പ്രതിഭയും പൊതുസമ്മതനുമായ ഒരു അംഗത്തെയാണ് നഗരസഭയ്ക്ക് നഷ്ടമായതെന്ന് മേയർ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ വെട്ടുകാട് വാർഡിലെ പ്രശ്നങ്ങളിൽ ഇടപെടുകയും,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും തന്റെ ആരോഗ്യ സ്ഥിതിപോലും നോക്കാതെയാണ് പ്രവർത്തിച്ചത്. ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, വിവിധ കക്ഷി നേതാക്കൾ, കൗൺസിൽ അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.