പാറശാല: ലോക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങൾക്കും, രോഗികളായതിനെ വീടുകളിൽ കഴിയുന്നവർക്കുമായി ധനുവച്ചപുരം കെ.എൽ.സി.എ, നിഡ്സ് സംഘനകളുടെ നേതൃത്വത്തിൽ പ്രദേശത്തെ നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.കൊറ്റാമം തിരുഹൃദയ ദേവാലയം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. റോബിൻ സി. പീറ്റർ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് സൈമൺ, നിഡ്സ് സെക്രട്ടറി സെൽവരാജ്, ഇടവക സെക്രട്ടറി അനു,കൊ-ഓർഡിനേറ്റർ വിനീഷ് ജോൺ, നിബു തുടങ്ങിയവർ പങ്കെടുത്തു.