kovid-medicines

പാറശാല: കൊവിഡ് രോഗികൾക്കായി മരുന്നുകൾ വീടുകളിൽ എത്തിക്കുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതിയായ -

'ജീവനം ' കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ഊരംവിളയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൽവേഡിസ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ. എസ്.പ്രേം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എസ്. ആര്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. സതീഷ്, അനീഷ, ഷിനി, ഹെൽത്ത് സൂപ്പർവൈസർ ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിളെയും കൊവിഡ് രോഗികൾക്ക് ആവശ്യമായ മരുന്നുകൾ 24 മണിക്കൂറും ലഭ്യമാക്കുന്നതാണ് പദ്ധതി. സേവനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കൺട്രോൾ റൂമുമായി (നമ്പർ:0471- 2201056) ബന്ധപ്പെടണം.

ക്യാപ്ഷൻ: കൊവിഡ് രോഗികൾക്കായി മരുന്നുകൾ വീടുകളിൽ എത്തിക്കുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതിയായ - ' ജീവനം ' കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ഊരംവിളയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്യുന്നു