തിരുവനന്തപുരം: കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്, തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവ ജൂൺ 16 വരെ സർവ്വീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ലോക്ക് ഡൗൺ മൂലം മെയ് 30 വരെ ഇൗ ട്രെയിനുകളുടെ സർവ്വീസ് നിറുത്തിവച്ചിരിക്കുകയായിരുന്നു.
സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം
തിരുവനന്തപുരം: മേയ് മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി. 47.72 ലക്ഷം പേർക്കാണ് 1600 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുക. ഇതിൽ 22.31 ലക്ഷം പേർക്ക് നേരിട്ട് വീട്ടിലെത്തിക്കും. മറ്രുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും നൽകും.