swa

നെയ്യാറ്റിൻകര: സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെ സ്‌മൃതി മണ്ഡപത്തിൽ നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ഹാരാർപ്പണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, പൊതുമരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിത കുമാരി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.