തിരുവനന്തപുരം: ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം തിരുമലയുടെ ആഭിമുഖ്യത്തിൽ തിരുമല പ്രദേശത്തുള്ള നൂറോളം കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് മൂന്ന് നേരം ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പ്രദേശത്തെ അൻപതോളം ഓട്ടോ ഡ്രൈവർമാർക്ക് പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഫസ്റ്ര് വി.ഡി.ജി ഗോപകുമാർ മേനോനും തിരുമല വാർഡ് കൗൺസിലർ കെ.അനിൽകുമാറും ചേർന്ന് നിർവഹിച്ചു. വഹാബ്,ക്ലബ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ,സെക്രട്ടറി ജയകുമാർ.എ,ട്രഷറർ എസ്.പ്രഭാകരൻ നായർ,സാലു, അജിത,ജോയിന്റ് സെക്രട്ടറി തങ്കം.എ.രാജൻ എന്നിവർ സംസാരിച്ചു.