തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് പൂർവ വിദ്യാർത്ഥികൾ കിടക്കകളും ചികിത്സാ ഉപകരണങ്ങളും നൽകി. 1996 ബാച്ചിലെ വിദ്യാർത്ഥികളാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലുള്ള 10 കിടക്കകളും ഇ.സി.ജി മെഷീനുകളും കൈമാറിയത്. രണ്ടാംഘട്ടമായി വാങ്ങുന്ന ഉപകരണങ്ങളും ഉടൻ ആശുപത്രിയിലെത്തിക്കുമെന്ന് 1996 ബാച്ചിലെ വിദ്യാർത്ഥിയും എസ്.എ.ടി ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോ. മായാദേവി പറഞ്ഞു.ഡോ. മായാദേവിക്കൊപ്പം 1996 ബാച്ചിലെ മറ്റ് അംഗങ്ങളും മെഡിക്കൽ കോളേജിലെ ഡോ.ജെ.ബി. കവിത, ഡോ. സാനുവിജയൻ, ശ്രീചിത്രയിലെ ഡോ. സൗമ്യ രമണൻ എന്നിവരടങ്ങുന്ന സംഘം ചികിത്സാ ഉപകരണങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ.കെ. അജയകുമാർ എന്നിവർക്ക് കൈമാറി.